ഇന്ന് എന്‍റെ മനസ്സിന്‍റെ താളം എന്താണെന്ന് എനിക്കറിയില്ല . അനുവാദം കൂടാതെ കടന്നു വരുന്ന ചിന്തകള്‍ മനസിന്‍റെ താളം തെറ്റിക്കുന്നു. എല്ലാ കര്‍മ്മങ്ങളും അപൂര്‍ണ്ണ മാക്കുന്ന മൃത്യുവിന്‍റെ താളം പോലെ തോന്നുന്നു എനിക്കത് .
വൈകാരിക മരണം ! അത് എപ്പോളും എന്‍റെ അടുത്ത് തന്നെയുണ്ട് . ഒരു നനുത്ത തൂവല്‍ സ്പര്‍ശം പോലെ അത് ഇടയ്ക്കു ഹൃദയത്തെ സ്പര്‍ശിക്കുന്നു.
ഈ തെറ്റിയ താളത്തിനിടയിലും ഞാന്‍ ബാല്യം മുതലേ കാത്തിരിക്കുന്ന ആരെയോ തേടുകയാണ് .ഇന്നും എന്‍റെ കാത്തിരുപ്പ് അവസാനിച്ചിട്ടില്ല .കാഴ്ച മങ്ങിത്തുടങ്ങിയെന്നു ഒരു വേദനയോടെ ഞാന്‍ തിരിച്ചറിയുന്നു . പക്ഷെ ഞാന്‍ പ്രതീക്ഷയോടു തന്നെ കാത്തിരിക്കുന്നു, ജന്മജന്മാന്തരങ്ങളായി !..... അമരത്വം എന്‍റെ അവകാശം അല്ലല്ലോ ? അല്ലെങ്കിലും എന്തുണ്ട് അവകാശപ്പെടാന്‍ !
ഓരോ ജന്മത്തിലും ആ ഒരാള്‍ എന്‍റെ സങ്കല്‍പ്പത്തില്‍ മാത്രമായിരുന്നുവെന്ന് , മൃത്യു , അതിന്‍റെ ദ്രുതതാളത്തില്‍ കൊട്ടിആടി എന്‍റെ പടികടന്നു വരുമ്പോള്‍ മാത്രമാണ് ഞാന്‍ മനസിലാക്കിയിരുന്നത്. അപ്പോള്‍ മാത്രമേ അത് എനിക്കഗീകരിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ .അതായിരുന്നു സത്യം.
എന്തിനായിരുന്നു രാത്രികാലങ്ങളില്‍ ഞാന്‍ എന്നോട് തന്നെ സംസാരിക്കുവാന്‍ ഇഷ്ടപെട്ടിരുന്നത് ?
ഒരുപക്ഷെ നക്ഷത്രങ്ങള്‍ വിരിയുന്നത് രാത്രികാലങ്ങളിലായതിനാലാവാം ! അപ്പോള്‍ ,ഞാന്‍ എന്നില്‍തന്നെ എന്തോ തിരയുകയായിരുന്നു. എല്ലാവരെയും മോഹിപ്പിച്ചുകൊണ്ട് കയ്യെത്താദൂരത്തില്‍ ചിരിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങളെ ആര്‍ക്കു സ്വന്തമാക്കാന്‍ സാധിക്കും ?. ആര്‍ക്കും സ്വന്തമെന്നു അവകാശപ്പെടാന്‍ പറ്റാതെ അവ അങ്ങനെ ചിരിച്ചു നില്‍ക്കും .പക്ഷെ എനിക്ക് മാത്രമായി ഒരു നക്ഷത്രമുണ്ട് .അത് എന്നെ തപ്പി നടക്കുകയാവും-ഒന്ന് പുഞ്ചിരിക്കാന്‍ . ആര്‍ക്കും പിടി കൊടുക്കാതെ , ഇന്നും ഈ ഇരുളില്‍ ഞാന്‍ അതിനെ തിരയുന്നത് പോലെ .
ഓരോ തിരച്ചിലും സ്വപ്നങ്ങളിലേക്കുള്ള പാതി വഴിയിലാണ്..... നേരം പുലരുമ്പോള്‍ ഓടി മറയുന്ന നക്ഷത്രങ്ങളെ പോലെ മനസ്സിന്‍റെ ഒരു കോണിലേക്ക്, ഞാന്‍ പൂര്‍ത്തിയാകാത്ത എന്‍റെ തിരച്ചില്‍ ഒതുക്കുന്നു. പക്ഷെ മറ്റൊരു രാത്രി വരെ മാത്രം ! എത്രനാള്‍ ? ഞാന്‍ മനസ്സിലാക്കുന്നു മരണം ഒരുനാള്‍ എന്‍റെ തിരച്ചില്‍ പാതി വഴിയില്‍ അവസാനിപ്പിക്കുമെന്ന്. ആ ഒരാളുടെ കണ്ണുകളില്‍ കൂടി എന്നെ കാണാനുള്ള എന്‍റെ ആഗ്രഹം ,അവന്‍റെ കയ്യില്‍ മുറുക്കെ പിടിക്കാനുള്ള ആഗ്രഹം എല്ലാം തച്ചുടക്കപെടും .എല്ലാം പാതിവഴിയില്‍ അവസാനിക്കും...
ബാല്യത്തിലും കൗമാരത്തിലും ,മാറ്റങ്ങള്‍ അത്യാവശ്യമായി വന്നപ്പോള്‍ ,വേദനയോടെ അപൂര്‍ണ്ണമാക്കി ഉപേക്ഷിക്കേണ്ടി വന്നപലതും പൂര്‍ണ്ണമായികാണാന്‍ എന്നിലുള്ള മറ്റോരെന്‍റെ അന്വേഷണമാവാം എന്‍റെ ഈ തേടല്‍. എവിടെയോ മറഞ്ഞിരിപ്പുണ്ടാവാം എന്‍റെ ആ പ്രിയപ്പെട്ട നക്ഷത്രം . ഒരുനാള്‍ വരും അത് താഴേക്ക് എന്നെത്തേടി , എനിക്കുമാത്രമായി, ഒരു വിസ്മയം പോലെ, എന്‍റെ കാത്തിരിപ്പിന്‍റെ പിറവികളെ അവസാനിപ്പിക്കാന്‍ !
കുറിപ്പ് :ഇതിനെ കഥ എന്നുവിളിച്ചാല്‍ അത് വാക്കുകള്‍ കൊണ്ട് അമ്മനമാടുന്നവരെ അപമാനിക്കുകയാണെന്ന് എനിക്കറിയാം.മനസ്സില്‍ കൂടി കടന്നു പോകുന്ന ചിന്തകള്‍, ഒരടുക്കും ചിട്ടയും ഇല്ലാതെ കൂട്ടി വെച്ചുവെന്ന്മാത്രം...... ഒരു ലേബല്‍ കൊടുക്കാന്‍ വേണ്ടി മാത്രം ആണ് ഞാന്‍ കഥ എന്ന് കൊടുത്തതു ക്ഷമിക്കണം.
Subscribe to:
Post Comments (Atom)
കഥ എന്ന് പറയുന്നതിൽ തെറ്റില്ല . പക്ഷെ അല്പം കൂടി അത് നിർവചിക്കാമായിരുന്നു.. അനൂപിന് ദൈവം നല്ല കൈത്തഴക്കം തന്നിട്ടുണ്ട്.. പക്ഷെ, വിഷയങ്ങൾ മറ്റുള്ളവരിലേക്കെത്തുന്നുണ്ടോ എന്നത് കൂടി ശ്രദ്ധിക്കണം.. ഇനിയും എഴുതൂ.. ഉപദേശിക്കാൻ എളുപ്പമാണ്.. എഴുത്ത് അതു പോലല്ല.. അത് കൊണ്ട് എറ്റ്നെ വാക്കുകാളെ വിമർശനമായോ ഉപദേശമായോ എടുക്കരുതെന്ന് അപേക്ഷ.. ഉയരങ്ങളിൽ എത്തട്ടെ.
ReplyDeleteപണ്ട് കോളേജ് ജീവിതകാലത്ത് നക്ഷത്രങ്ങളെയും നോക്കിക്കൊണ്ട് കിടന്ന് വര്‍ത്തമാനം പറഞ്ഞ് മണിക്കൂറുകള്‍ ചിലവഴിയ്ക്കുന്ന സ്വഭാവം ഞങ്ങള്‍ക്കും ഉണ്ടായിരുന്നത് ഓര്‍ത്തു, ഇത് വായിച്ചപ്പോള്‍.
ReplyDeleteമനോരാജ് മാഷ് പറഞ്ഞതില്‍ കാര്യമില്ലാതില്ല. :)
Thaniye samsarikkarukllayaalaanu njaanum!
ReplyDeleteRaathri maathra ennonnum illa!
Keep writing. All the ebst!
മനോജ്, ഒരു പാട് സന്തോഷം. ഇനി എഴുതുമ്പോള്‍ കുറേകൂടി ശ്രദ്ധിക്കാം. എഴുതുവാനുള്ള കഴിവുകള്‍ ഒന്നും ഇല്ല. എങ്കിലും നിങ്ങളുടെ നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ വീണ്ടും എഴുതുവാന്‍ ഒരു മോഹം.. അതുകൊണ്ട് ക്രിയാത്മകമായ വിമര്‍ശനവും അഭിപ്രായങ്ങളും പറയണം.
ReplyDeleteശ്രീയുടെ കോളേജ് ജീവിതത്തിലേക്ക് ,ആ പുണ്ണ്യത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ പറ്റിയതില്‍ സന്തോഷം. എല്ലാവരെയും മോഹിപ്പിച്ചു എന്നാല്‍ ആരുടേയും സ്വന്തമാകാതെ നില്‍ക്കുന്ന നക്ഷത്രങ്ങള്‍ ഏത്ര ഏത്ര കഥകള്‍ പറയുന്നു...
ജയോ, എന്‍റെ ഈ കുറിപ്പ് വായിച്ചതില്‍ സന്തോഷം . ഒറ്റയ്ക്ക് സംസാരിക്കാന്‍ ഒരു സുഖം ആണല്ലേ. അതിരുകളൊന്നും ഇല്ലാതെ എന്തുവേനമെങ്കിലും സംസാരിക്കാമല്ലോ അല്ലെ ..
YOUR WAY OF WRITING IS VERY NICE.....KEEP WRITING...ALL THE BEST
ReplyDeleteനല്ല കൈവഴക്കം ഉണ്ട് മനോജ് രാജു പറഞ്ഞ പോലെ ...ഇനിയും എഴുതുക ..
ReplyDeleteഎഴുതാനുള്ള കഴിവുണ്ട്. തുടരട്ടെ.
ReplyDelete